ADVERTISEMENT

പാമ്പാടി ∙ കൃഷി ചെയ്ത വെള്ളരിയിൽ വലിയ വെള്ളരിക്ക വിളഞ്ഞതുമൂലം നട്ടം തിരിഞ്ഞ് കർഷകർ. ഇത്  വിറ്റഴിക്കാൻ ബുദ്ധിമുട്ടിയതായി  കൃഷി നടത്തിയ , രഞ്ജു.കെ.രാജുവും ജോർജ് ജേക്കബും പറഞ്ഞു.  3 കിലോയിൽ അധികം തൂക്കമുള്ള വെള്ളരിക്കയാണ് ഇവർ വിളയിച്ചത്. കണി ഒരുക്കാൻ ചെറിയ വെള്ളരിക്കയാണ് ഏവർക്കും പ്രിയം എന്നു പറഞ്ഞു കച്ചവടക്കാർ ഇവരിൽ നിന്നു അധികം വെള്ളരിക്ക എടുത്തില്ല.

കിലോയ്ക്ക് 2 – 5 രൂപ വരെ വില പറഞ്ഞ​ കച്ചവടക്കാർ ഉണ്ടെന്നു രഞ്ജു.കെ.രാജു പറഞ്ഞു. 10 രൂപ വരെ വിലയിൽ  കോട്ടയത്ത് പലയിടത്തു ഓടി  നടന്നു കുറച്ചു വീതം വിൽപനയ്ക്കു നൽകുകയാണ് ചെയ്തത്. 4000 കിലോയിൽ അധികം വെള്ളരി ഇതുവരെ വിളവെടുത്തു  കഴിഞ്ഞു. ഇന്നലെയും 400 കിലോ വെള്ളരിക്ക കോട്ടയത്ത് പല കടകളിലും എത്തിച്ചു . വിറ്റു കഴിഞ്ഞു തുക നൽകിയാൽ മതിയെന്നു വരെ  പറയേണ്ടി വന്നു. വലിയ വെള്ളരിക്കു ഡിമാൻഡ് കുറവാണെന്നും മുറിച്ചു വച്ചാൽ കേടായി പോകുമെന്നും പറഞ്ഞാണ് പലരും  എടുക്കാൻ മടിക്കുന്നത്.

ഇവരുടെ സാഹചര്യം അറിഞ്ഞ കോട്ടയത്തെ  ഒരു കേറ്ററിങ് ഉടമ 400 കിലോ  വാങ്ങി സഹായിച്ചു. 2 മാസം മുൻപാണ് രഞ്ജു.കെ.മാത്യുവും ജോർജ് ജേക്കബും ചേർന്നു കടവുംഭാഗം പുരയിടത്തിൽ വെള്ളരി കൃഷി ആരംഭിച്ചത്. നാടൻ വെള്ളരിക്ക വാങ്ങി ഇതിന്റെ അരി എടുത്തു  പാകി ആയിരുന്നു കൃഷി. 80 തടത്തിലാണ്  കൃഷി നടത്തിയത്. ചാണകവും സാധാരണ വളപ്രയോഗവും മാത്രം നടത്തി. മികച്ച വിളവ് ലഭിച്ചപ്പോൾ മെച്ചപ്പെട്ട വില ലഭിക്കാത്തതിനു പുറമേ  കച്ചവടക്കാർ മടിച്ചതും ഇവർക്കു  ബുദ്ധിമുട്ട് ഉണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com