അമിതവേഗതയിലെത്തിയ ആഡംബര കാർ ഇടിച്ച് അപകടം; വാഹനങ്ങൾ തകർന്നു, മൂന്ന് പേർക്ക് പരുക്ക്
Mail This Article
മുണ്ടക്കയം∙ അമിതവേഗതയിലെത്തിയ ആഡംബര കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിലും ഓട്ടോറിക്ഷയിലും ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളും തകർന്നു. പരുക്കേറ്റ കാർ ഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മെഡിസിറ്റിയിലും ചെളിക്കുഴി താന്നിമൂട്ടിൽ വർക്കി ഔസേപ്പ് (71), കാഞ്ഞിരപ്പള്ളി ചീരം വേലിൽ ജോൺ സുരേഷ് (20) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുണ്ടക്കയം ബൈപാസിൽ ശനിയാഴ്ച്ച 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും, ഓട്ടോറിക്ഷയിലും ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.