കാർ നിയന്ത്രണംവിട്ട് 5 വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു
Mail This Article
×
കോട്ടയം ∙ കഞ്ഞിക്കുഴി–ദേവലോകം റോഡിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് 5 ചെറുവാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. ഒഴിവായത് വൻ ദുരന്തം. കോട്ടയം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ അതേ ദിശയിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന 2 കാറുകളിൽ ഇടിച്ച് തലകീഴായി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. വാഹനയാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാവിലെ പത്തരയോടെ കഞ്ഞിക്കുഴി ജംക്‌ഷന് സമീപത്താണ് സംഭവം. ദേവലോകം റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങൾ പൊലീസ് റോഡിൽനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.