ADVERTISEMENT

കോട്ടയം ∙ അന്നുവരെ ആൺ, പെൺകുട്ടികളെ വ്യത്യസ്ത ഡിവിഷനിൽ ഇരുത്തിയിരുന്ന സ്കൂളിൽ പെട്ടെന്ന് ഒരു ദിവസം പത്താം ക്ലാസിലെ ഒരു ഡിവിഷൻ മിക്സഡ് ക്ലാസാകുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും മറ്റു ഡിവിഷനിലുള്ളവർ തെല്ല് അസൂയയോടെ നോക്കിനിൽക്കുന്നു. 1976–1977 കാലത്ത് കൈപ്പുഴ സെന്റ് ജോർജ് ഹൈസ്കൂളിലെ 10 ജി എന്ന മിക്സഡ് ഡിവിഷൻ നിലവിൽ വന്നതിന്റെ രഹസ്യം 48 വർഷത്തിനു ശേഷം ചെപ്പ് തുറന്നു പുറത്തുവന്നു. 

സ്കൂളിലെ 1976–1977 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികൾ ഒത്തുചേർന്ന ഓർമച്ചെപ്പെന്ന കൂട്ടായ്മയിലാണ് 10 ജി രഹസ്യം വെളിപ്പെട്ടത്. ആ ബാച്ച് വരെ സ്കൂളിൽ പെൺകുട്ടികളെയും ആൺകുട്ടികളെയും വ്യത്യസ്ത ഡിവിഷനുകളിലാണ് ഇരുത്തിയിരുന്നത്.

ക്ലാസുകളെ ബന്ധിപ്പിക്കാൻ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഒരു വഴി മാത്രം. അങ്ങനെയിരിക്കെ ഒരു ബാച്ചിൽ കുട്ടികൾ കുറവ് വന്നു. അന്നത്തെ ഹെഡ്മിസ്ട്രസ് അസംബ്ലി വിളിച്ച് വിദ്യാർഥികളെ നിരയായി നിർത്തി. അവരിൽനിന്ന് 25 പെൺകുട്ടികളെയും 19 ആൺകുട്ടികളെയും തിരഞ്ഞെടുത്ത് ഒറ്റ ഡിവിഷനിലാക്കി. ഇതോടെ മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്ക് 10 ജി ഡിവിഷനോട് അസൂയയായെന്നാണ് ആ ക്ലാസിൽ പഠിച്ചവരുടെ അവകാശവാദം. 

ബാച്ചിലെ 49 പേരാണ് ഓർമച്ചെപ്പിനെത്തിയത്. ഇതിൽ 10 പേർ 10 ജി ഡിവിഷനിലുള്ളവരായിരുന്നു.   പ്രസിഡന്റ് ബോസ് ഇടുക്കുതറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സാബു മാലിതുരുത്തേൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയി, ഫാ. എബിൻ ഇറപ്പുറത്ത്, പി.എൽ.സിറിയക്, ജോസ് തോമസ്, ജോസ് വള്ളാർക്കാട്, ടി.എൻ.മുകുന്ദൻ, എം.‍പി.തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com