ഡ്യൂട്ടിക്കിടെ കാറിടിച്ച് പരുക്കേറ്റ ബിഎൽഒ മരിച്ചു
Mail This Article
×
പാലാ ∙ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് സ്ലിപ് വിതരണത്തിനിടെ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) മരിച്ചു. പാലാ ടൗണിലെ അങ്കണവാടി വർക്കർ കണ്ണാടിയുറുമ്പ് കളപ്പുരയ്ക്കൽതൊട്ടിയിൽ പി.ടി.ആശാലത (56) ആണു മരിച്ചത്.
പാലാ നിയമസഭാമണ്ഡലത്തിലെ 126-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആണ്. 20നു വൈകിട്ട് 3നു മൂന്നാനി ഭാഗത്തായിരുന്നു അപകടം. റോഡിനു കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഭർത്താവ്: പരേതനായ സയനൻ. മക്കൾ: അർജുൻ (നോർവേ), നിബില (ദുബായ്). സംസ്കാരം പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.