ADVERTISEMENT

എരുമേലി ∙ മലമുകളിലെ കാറ്റിന്റെ കോട്ടയിൽ, തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടുള്ള ആനവണ്ടിയുടെ ഉല്ലാസ യാത്ര, യാത്രക്കാർക്ക് പുതിയ അനുഭവം ആയി. ചതുരംഗപ്പാറയിലേക്ക് ആയിരുന്നു കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നാരംഭിച്ച ആദ്യ ഉല്ലാസ യാത്ര. 46 മുതിർന്നവരും 5 കുട്ടികളുമാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് 830 രൂപയായിരുന്നു നിരക്ക്.

കല്ലാർകുട്ടി ഡാം, എസ്എൻപുരം വെള്ളച്ചാട്ടം, പൊന്മുടി ഡാം, കള്ളിമാലി വ്യൂ പോയിന്റ് എന്നിവിടങ്ങളിലൂടെ പൂപ്പാറയിലെ മനോഹരമായ തേയില തോട്ടങ്ങൾ വഴി ചതുരംഗപ്പാറയിൽ എത്തി. കാറ്റാടി പാടങ്ങളിലെ ഭീമാകാരമായ കാറ്റാടി യന്ത്രങ്ങൾ കണ്ടും സദാസമയം വീശിയടിക്കുന്ന കാറ്റ് ആസ്വദിച്ചും താഴെ നോക്കെത്താ ദൂരത്തിൽ നിരന്നു കിടക്കുന്ന വിശാലമായ തമിഴ്നാടിന്റെ കൃഷിയിടങ്ങളും ഗ്രാമ കാഴ്ചകളും നുകർന്നു.

തിരികെ മൂന്നാർ ഗ്യാപ് റോഡിൽ എത്തി ചിത്രങ്ങൾ പകർത്തിയായിരുന്നു മടക്കം. മേയ് ഒന്നിനാണ് ചതുരംഗപ്പാറയ്ക്കുള്ള അടുത്ത യാത്ര. മേയ് 11 ന് മലക്കപ്പാറയ്ക്കുള്ള ആദ്യ ഉല്ലാസ യാത്ര നടക്കും. 920 രൂപയാണ് ടിക്കറ്റ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക് 9447287735.

English Summary:

Embark on a Magical Elephant Ride: Discover Tamil Nadu's Splendor from Chaturangapara's Heights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com