ADVERTISEMENT

കോട്ടയം ∙ ആധുനിക രീതിയിലുള്ള ടേക് എ ബ്രേക് പദ്ധതി ഇനി കഞ്ഞിക്കുഴിയിലും. നാഗമ്പടത്തെ പദ്ധതിക്ക് ശേഷം നഗരസഭ ടൗൺ പരിധിയിൽ പണിയുന്ന രണ്ടാമത്തെ വഴിയോര വിശ്രമ കേന്ദ്ര പദ്ധതിയാണ് ഇത്. കഞ്ഞിക്കുഴി പഴയ മാർക്കറ്റ് സ്ഥലത്താണ് നിർമാണം. 90% പണികൾ പൂർത്തിയായി.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. 

ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കുന്നത്. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രത്യേക താൽപര്യമെടുത്താണ് പദ്ധതി നിർദേശിച്ചത്. നഗരസഭയുടെ പൂർണ മേൽനോട്ടത്തിലാണ് നിർമാണം.നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ടേക് എ ബ്രേക് പദ്ധതിയുടെ നടത്തിപ്പു ചുമതല കുടുംബശ്രീക്കാണ്. അതേ മാതൃക കഞ്ഞിക്കുഴിയിലും തുടരാനാണ് ആലോചന.

കഫെറ്റീരിയ, വിശ്രമകേന്ദ്രം, ഇൻസിനറേറ്റർ, ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ റാംപ് സൗകര്യങ്ങളാണ് നാഗമ്പടത്തുള്ളത്. മുലയൂട്ടൽ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ വഴിയോര കേന്ദ്രത്തിന്റെ ചുമതലയും കുടുംബശ്രീക്ക് കൈമാറാൻ ആലോചനയുണ്ടെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. രണ്ടു ഷിഫ്റ്റായി കേന്ദ്രം പ്രവർത്തിപ്പിക്കും. എല്ലാ മാസവും സർവീസ് ഓഡിറ്റ് നടത്തും. ജനങ്ങൾക്കു പരാതിയും അഭിപ്രായവും റേറ്റിങ്ങും അറിയിക്കാൻ ക്യുആർ കോഡ്‌ സംവിധാനം ക്രമീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com