ADVERTISEMENT

നാദാപുരം∙ കൊടും ചൂടിനിടയിൽ പാറക്കടവ് പുഴയും വറ്റി. മയ്യഴി ഭാഗത്തേക്കൊഴുകുന്ന പുഴ പലയിടങ്ങളിലും മുറിഞ്ഞു. ചേട്യാലക്കടവ് ഭാഗത്ത് പാലം പണി നടക്കുന്നതിനാൽ നീരൊഴുക്ക് കുറവാണ്. പുഴയെ ആശ്രയിച്ചിരുന്ന നാട്ടുകാർ ഇതോടെ കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ്. പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടുകൾ പലതും നേരത്തെ വറ്റി. പലയിടങ്ങളിലും തടയണകൾ പണിത് പുഴയിലെ വെള്ളം തടഞ്ഞു നിർത്തുന്ന പതിവുണ്ടെങ്കിലും പാറക്കടവ് ഭാഗത്ത് ഇത്തരം തടയണകൾ ഇല്ലാത്തതും പുഴ വരളാൻ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com