ADVERTISEMENT

പയ്യോളി∙ എതിരാളികൾ എത്ര അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും  വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടന പരിപാടിയിൽ തച്ചൻകുന്നിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തോട്ടത്തിൽ ചന്ദ്രൻ അധ്യക്ഷനായിരുന്നു. സ്ഥാനാർഥി കെ.കെ.ശൈലജ പ്രസംഗിച്ചു. നേതാക്കളായ കാനത്തിൽ ജമീല എംഎൽഎ, കെ.ദാസൻ, ഇ.കെ.അജിത്ത്, എസ്.സുനിൽ മോഹൻ, എം.പി.ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, സി.സത്യചന്ദ്രൻ എന്നിവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.

പയ്യോളി∙ ‘യുവത ടീച്ചർക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. കിഴൂർ ടൗണിൽ നിന്നു വൈകിട്ട് ആരംഭിച്ച റോഡ് ഷോ പയ്യോളി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ മുരളി മുഖ്യാതിഥിയായി. എൽ.ജി. ലിജീഷ്, എം.കെ.നിബിൻകാന്ത്, സിറാജ് മൂടാടി, വി.ശ്രീജിത്ത്, എ.രബീഷ്, ചൈത്ര വിജയൻ, പി.അനൂപ്, എൻ.ബിജീഷ്, എം.രജിൽലാൽ, ബി.പി.ബബീഷ് എന്നിവർ  പ്രസംഗിച്ചു.

അരിക്കുളം∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്ന പക്ഷം കർഷകരുടെയും തൊഴിലാളികളുടെയും തീരദേശക്കാരുടെയും സ്ത്രികളുടെയും ഉന്നമനത്തിനായി പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് കെ.കെ.ശൈലജ പറഞ്ഞു. ഊരള്ളൂർ ടൗണിൽ എൽഡിഎഫ് പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞമ്മദ്, എസ്കെ.സജീഷ്, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ.പ്രേം ഭാസിൻ, സി.വി.രജീഷ്, സഫ മജീദ്, റഷീദ് മുയിപ്പോത്ത്, പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ, അഷറഫ് വള്ളോട്ട്, ഇ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com