ADVERTISEMENT

കൊടുവളളി∙ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കരുതെന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കുകയും, അതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുകയും ചെയ്യുമ്പോൾ നിയമത്തിനെതിരെ ഈ തിരഞ്ഞെടുപ്പ് വേളയിൽ പോലും ശബ്ദമുയർത്താൻ കോൺഗ്രസും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നില്ല. 

സിഎഎക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്താമെന്നു തീരുമാനിച്ചപ്പോൾ കേരളത്തിൽ അതിനു തയാറാകാതിരുന്ന മുന്നണിയാണ് യുഡിഎഫ്. എപ്പോഴും കേരളത്തിനു വിരുദ്ധമായ നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടത്. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ എൽഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആർഎസ്എസ് അജൻഡ നടപ്പാക്കുന്ന ബിജെപി സർക്കാർ രാജ്യത്തെ മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടുവള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമനപി.ടി.എ.റഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. 

മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ്‌ റിയാസ്, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, സ്ഥാനാർഥി എളമരം കരീം, എം.മെഹബൂബ്, എ.പി.അബ്ദുൽ വഹാബ്, സലീം മടവൂർ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, മാതോലത്ത് അബ്ദുല്ല, സ്വാലിഹ് കൂടത്തായ്, ടി.എം.ജോസഫ്, ഒ.പി.ഐ.കോയ, കെ.ബാബു, വായോളി മുഹമ്മദ്‌, സി.പി.നാസർ കോയ തങ്ങൾ, വേളാട്ട് മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com