ADVERTISEMENT

കോഴിക്കോട്∙ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചലച്ചിത്രമേളയിൽ കോഴിക്കോട്ടുകാരനായ വിദ്യാർഥിയുടെ ഹ്രസ്വ ചിത്രവും. അരീക്കാട് സ്വദേശി പി.എ.അശ്വിന്റെ ‘ദ് റൂം വിതിൻ’ എന്ന ഷോർട്ട് ഫിലിമാണ്  ഹെൽത്ത് ഫോർ ഓൾ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൗമാരക്കാരും യുവാക്കളും നേരിടുന്ന വിഷാദരോഗത്തെക്കുറിച്ചാണു ‘ദ് റൂം വിതിൻ’ പറയുന്നത്.

മൊബൈൽ ഫോൺ ക്യാമറയിൽ‍ ചിത്രീകരിച്ച സിനിമയുടെ ദൈർഘ്യം നാലു മിനിറ്റാണ്. അഭിനയവും സംവിധാനവുമെല്ലാം നിർവഹിച്ചത് അശ്വിൻ തന്നെ. 110 രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ച 900 ഹ്രസ്വ സിനിമകളിൽ നിന്നാണ് ‘ദ് റൂം വിതിൻ’ അടക്കം 60 ചിത്രങ്ങൾ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.എറണാകുളം അമൃത കോളജിൽ വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ് അശ്വിൻ.  കോഴിക്കോട് ആകാശവാണിയിലെ പി.കെ.അജിത്കുമാറിന്റെയും കോട്ടയ്ക്കൽ ഫെഡറൽ ബാങ്കിലെ സന്ധ്യയുടെയും മകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com