ADVERTISEMENT

പ്രവാസികളുടെ പരാതികൾ  ഒത്തുതീർക്കാൻ നീതിമേള
കോഴിക്കോട് ∙ പ്രവാസി മലയാളികൾക്കു നിയമസഹായം നൽകാൻ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയും മലയാളി സംഘടനകളും ചേർന്നു നീതിമേള സംഘടിപ്പിക്കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ടു പ്രവാസികളുടെ പരാതികൾ മേളയിൽ സമർപ്പിക്കാം. കോടതിയിലെത്താതെ തന്നെ നിയമപരമായ ഒത്തുതീർപ്പുകൾക്ക് അവസരമുണ്ടാകും. അനധികൃത റിക്രൂട്മെന്റ്, സാമ്പത്തിക തട്ടിപ്പ്, സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ, കുടുംബത്തർക്കങ്ങൾ, സ്വത്തു തർക്കങ്ങൾ തുടങ്ങിയവ പരാതിയായി സമർപ്പിക്കാം.

പരിഹാര നടപടികൾക്ക് ആവശ്യമായ മാർഗനിർദേശം, നിയമസഹായങ്ങൾ എന്നിവ ലഭ്യമാക്കും. യുഎഇയിൽ താമസിക്കുന്നവർക്കും അവിടെ നിന്നു മടങ്ങിയവർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ അവസരം. പരാതികൾ മേയ് 20നു മുൻപു സമർപ്പിക്കണമെന്നു ഷാനവാസ് കാട്ടകത്ത്, മോഹൻ വെങ്കിട്ട് എന്നിവർ പറഞ്ഞു.വാട്സാപ് നമ്പർ: 8089755390, ഇമെയിൽ: neethimela@gmail.com

വൈദ്യുതി മുടക്കം
∙നാളെ പകൽ 8– 5.30 വരെ കട്ടാങ്ങൽ വെണ്ണക്കോട്, വെണ്ണക്കോട് സ്കൂൾ പരിസരം, തടത്തുമ്മൽ, തടത്തുമ്മൽ ക്രഷർ.
∙ 8– 6 കൊടുവള്ളി സഹകരണ മുക്ക് ട്രാൻസ്‌ഫോർമർ, മാട്ടുപൊയിൽതാഴം, വരുംകാല മല, വരുംകാല മല ക്രഷർ.
∙ 8.30– 3 കൊടുവള്ളി പിവിഎസ്, കാവിലുമ്മാരം
∙ 11– 5 കട്ടാങ്ങൽ പുള്ളന്നൂർ, കല്ലുംപുറം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com