ADVERTISEMENT

നാദാപുരം∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ വിജയത്തിനായി പുരോഗമന കലാ സാഹിത്യ സംഘം (പുകാസ) നിയോജക മണ്ഡലം കമ്മിറ്റി തെരുവ് നാടകം, സംഗീത ശിൽപം അടക്കമുള്ള പരിപാടികളുമായി സാംസ്കാരിക ജാഥ തുടങ്ങി. വിനീഷ് പാലയാടിന്റെ രചനയിൽ ഷനിത്ത് മാധവികം സംവിധാനം ചെയ്ത കലാജാഥയിൽ വർഗീയതയും പൗരത്വ ഭേദഗതി ബില്ലും, മണിപ്പുരിലെ കാഴ്ചകളും ഇതിവൃത്തമാക്കിയാണു നാടകം. ശ്രീജിത്ത് കൈവേലി, ഹരീഷ് തൊട്ടിൽപാലം, റിജേഷ് പൂളക്കൂൽ, റിനീഷ് വിലാതപുരം, നവീൻ മുള്ളമ്പത്ത്, സിജിന മനോജ്, പി.എം.ഗീത,മഹിജ പുരുഷു, ആരതി അശോക്, അലീനഷാ എന്നിവരാണ് അഭിനേതാക്കൾ. സൂര്യതേജ നൃത്തവും സി.കെ.ശശി കലാസംവിധാനവുമൊരുക്കി.

എ.കെ.രാജീവൻ മുള്ളമ്പത്ത് രചനയും പ്രദീപ് മേമുണ്ട സംവിധാനവും വിനീഷ് കർമ സംഗീതവും നിർവഹിച്ചതാണു സംഗീത ശിൽപം. വാണിമേൽ, വളയം, ചെക്യാട്, പഞ്ചായത്തുകളിൽ പര്യടനം നടത്തിയ കലാജാഥ തൂണേരിയിൽ സമാപിച്ചു. ഇന്നും തുടരും.വളയം∙ എൽഡിഎഫ് കല്ലുനിര മേഖലാ റാലി ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി.എച്ച്.ശങ്കരൻ അധ്യക്ഷത വഹിച്ചു. പി.പി.ചാത്തു, കെ.പി.പ്രദീഷ്, എം.പി.വിജയൻ, എം.ടി.ബാലൻ, എ.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കൈവേലി∙ എൽഡിഎഫ് നരിപ്പറ്റ മേഖല തിരഞ്ഞെടുപ്പ് റാലി എൽഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. സമദ് നരിപ്പറ്റ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, വി.കെ.പവിത്രൻ, വി.എൻ.കുഞ്ഞിക്കണ്ണൻ, കെ.പ്രമുലേഷ്, സി.പി.കുഞ്ഞിരാമൻ, കെ.സി.വിനയൻ, ടി.പി.പവിത്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com