ADVERTISEMENT

കുന്നമംഗലം ∙ ദേശീയപാതയിൽ ചേരി‍ഞ്ചാൽ റോഡ് ജംക്‌ഷനിൽ ജലജീവൻ മിഷൻ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം മണിക്കൂറുകളോളം റോഡിലൂടെ ഒഴുകി. നാട്ടുകാരും യാത്രക്കാരും പരാതിയുമായി രംഗത്തെത്തിയതോടെ ഉച്ചയ്ക്കു ശേഷം വാൽവ് അടച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ദേശീയപാതയിൽ സ്വീകാർ പരിസരത്ത് ചേരിഞ്ചാൽ റോഡ് തുടങ്ങുന്ന ഭാഗത്ത് പൈപ്പ് പൊട്ടി ശക്തിയിൽ വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. രണ്ടാഴ്ച മുൻപും പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. 

 അധികൃതർ ചോർച്ച അടച്ചെങ്കിലും ഒരാഴ്ച മുൻപ് വീണ്ടും കുടിവെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഇന്നലെ രാവിലെ പൈപ്പ് പൊട്ടി വലിയ അളവിൽ കുടിവെള്ളം റോഡിലൂടെയും അഴുക്കുചാൽ വഴിയും ഒഴുകിയത് പരിസരത്തെ കടകളിലേക്കും എത്തുമോ എന്ന ആശങ്കയും ഉണ്ടാക്കി. 

ദേശീയപാതയിലും പരിസരത്തും അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായത് യാത്രക്കാരെയും ദുരിതത്തിലാക്കി.  കുടിവെള്ളക്ഷാമം നേരിടുന്ന പരിസരത്തെ കോളനികളിലും വീടുകളിലും ആഴ്ചകളായി ജലജീവൻ മിഷൻ പൈപ്പ് ലൈൻ വഴി കുടിവെള്ളം ലഭിക്കുന്നില്ല എന്ന പരാതി നിലനിൽക്കുന്നുണ്ട്.  രൂക്ഷമായ ജലക്ഷാമം നിലനിൽക്കെ ആറു മണിക്കൂുറോഴം വെള്ളം പാഴായിട്ടും അധികൃതർ കാര്യമായെടുത്തില്ലെന്നു നാട്ടുകാർ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com