ADVERTISEMENT

കൂരാച്ചുണ്ട്∙ പഞ്ചായത്തിൽ മൂന്നാം വാർഡിലെ മണ്ടോപ്പാറ മേഖലയിൽ കഴിഞ്ഞ രാത്രി കൃഷി ഭൂമിയിൽ ഇറങ്ങിയ കാട്ടാന വാഴക്കൃഷി നശിപ്പിച്ചു. വടക്കേൽ‌ ജോബിയുടെ വാഴകളാണ് നശിപ്പിച്ചത്. കക്കയം വനമേഖലയിൽ നിന്നു പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ കൃഷിയിടത്തിൽ എത്തുന്നത്.  ജനവാസ മേഖലയിൽ കാട്ടാനകൾ വീണ്ടും ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വിജിത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും ആനയെ തുരത്താൻ പടക്കം നൽകുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com