ADVERTISEMENT

നാദാപുരം ∙ പൈപ്പ് പൊട്ടലും ജലച്ചോർച്ചയും പതിവാകുന്നു. സംസ്ഥാന പാതയിൽ കല്ലാച്ചി പെട്രോൾ പമ്പിനു സമീപം ഒരാഴ്ചയ്ക്കിടയിൽ മൂന്നാം തവണയും പൈപ്പ് പൊട്ടി റോഡിൽ വെള്ളം പരന്നൊഴുകി. സമീപത്തെ പെട്രോൾ പമ്പിലേക്കു വെള്ളം ഒഴുകിയെത്തി. കുന്നുമ്മൽ ശുദ്ധജല പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. അത്തിയോറക്കുന്നിലെ ജല സംഭരണിയിലുള്ള വെള്ളം തീരുന്നതു വരെ റോഡിൽ വെള്ളം പരന്നൊഴുകുന്നതാണു പതിവ്.

നാദാപുരം –വടകര റോഡിൽ വത്സൻ സ്റ്റോറിനു മുൻപിൽ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകിയതോടെ വ്യാപാരികൾ ജല അതോറിറ്റി ഓഫിസിൽ വിവരം അറിയിക്കുകയും പമ്പിങ് നിർത്തി വയ്ക്കുകയും ചെയ്തു. ഇവിടെ റോഡ് തകർന്നിട്ടുണ്ട്. വാഹനങ്ങൾ റോഡിലെ ചതുപ്പിൽ താഴും. തലശ്ശേരി റോഡിൽ പൈപ്പ് പൊട്ടിയതു നന്നാക്കിയതിനു പിന്നാലെയാണു വടകര റോഡിലെ ചോർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com