ADVERTISEMENT

കക്കോടി ∙ ഇത്രയും ജനകീയനും ഏതു സമയത്തും വിളിപ്പുറത്തുള്ളയാളുമായ എം.കെ.രാഘവൻ നാടിന്റെ സൗഭാഗ്യമാണെന്നു നടൻ രമേഷ് പിഷാരടി. യുഡിഎഫ് എലത്തൂർ നിയോജക മണ്ഡലം റോഡ് ഷോ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എലത്തൂരിൽ നിന്ന് ആരംഭിച്ച് എരഞ്ഞിക്കൽ, തലക്കുളത്തൂർ, നന്മണ്ട, കാക്കൂർ, ചേളന്നൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് കക്കോടിയിൽ സമാപിച്ചത്.

സ്ഥാനാർഥി എം.കെ.രാഘവൻ എംപി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, ടി.കെ.രാജേന്ദ്രൻ, വി.എം.മുഹമ്മദ്, പി.ശ്രീധരൻ, അറോട്ടിൽ കിഷോർ, കെ.ശ്രീജിത്ത്, എൻ.ജയകൃഷ്ണൻ, വി.അബ്ദുൽ സമദ്, സനൂജ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com