ADVERTISEMENT

പയ്യോളി∙ അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽ പെട്ട് ഫൈബർ വള്ളം മറിഞ്ഞു. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണു മറിഞ്ഞത്. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ അരുണിന്റെ ഉടമസ്ഥതയിലുള്ള വാരണാസി എന്ന വള്ളത്തിൽ തൊഴിലാളികളായ അഭിലാഷ്, ചന്ദ്രൻ, നിഖിൽ ഉൾപ്പെടെ നാലു പേരാണ് ഉണ്ടായിരുന്നത്. നാലു വലകൾ ഒഴുകിപ്പോയി.

രണ്ട് മെഷീനുകളും തകരാറിലായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.പ്രഭാത സവാരിക്കിറങ്ങിയ റിട്ട. ഫയർഫോഴ്സ് അസി. സ്റ്റേഷൻ‍ ഓഫിസർ കെ.ടി.രാജീവൻ, റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ പി.ടി.വി.രാജീവൻ എന്നിവർ കടലിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com