ADVERTISEMENT

കോഴിക്കോട്∙ കൊടുംചൂടിനിടെ പാത അറ്റകുറ്റപ്പണിയുടെ പേരിൽ ഏറനാട് എക്സ്പ്രസ് കോഴിക്കോട്ടു പിടിച്ചിട്ട് യാത്രക്കാരോടു റെയിൽവേയുടെ ക്രൂരത. സാധാരണ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട്ടെത്തുന്ന 16606 നമ്പർ തിരുവനന്തപുരം മംഗളൂരു ഏറനാട് എക്സ്പ്രസ് 12.35ന് പുറപ്പെടേണ്ടതാണ്. ഇന്നലെ വൈകി 12.53നാണ് ഏറനാട് കോഴിക്കോട്ടെത്തിയത്. ഒടുവിൽ 1.57നാണ് ട്രെയിൻ കോഴിക്കോട്ടുനിന്നു പുറപ്പെട്ടത്.

പതിവിലും ചൂട് അനുഭവപ്പെടുന്ന ഈ അവസരത്തിലെങ്കിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ മഴയ്ക്കു മുന്നേ തീർക്കേണ്ട പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നതെന്നു റെയിൽവേയും വിശദീകരിക്കുന്നു. ട്രെയിൻ പിടിച്ചിടുന്നതു സംബന്ധിച്ചു റെയിൽവേ മുന്നറിയിപ്പൊന്നും നൽകുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com