ADVERTISEMENT

കൊടുവള്ളി ∙ ഈസ്റ്റ് കിഴക്കോത്ത് 2 വീടുകളിൽ മോഷണം. ഈസ്റ്റ് കിഴക്കോത്ത് ചാത്തൻ കുഴിമണ്ണിൽ ആലിയുടെ അടച്ച വീട്ടിൽ നിന്നു അര പവൻ സ്വർണവും, ഇരുപതിനായിരം രൂപയുമാണു കവർന്നത്. ഈ മാസം 13ന് ആലിയും കുടുംബവും ചെന്നൈയിലേക്കു പോയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. 

അടുക്കളയിലെ സ്റ്റോർ റൂമിന്റെ ചില്ല് തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു മോഷണം നടന്നത് വ്യക്തമായത്. സ്റ്റോർ റൂമിന്റെ ജനൽ ഇളക്കിമാറ്റിയാണു മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണു നഷ്ടമായത്.

ഈസ്റ്റ് കിഴക്കോത്ത് ഏരേരക്കൽ കെ.ടി.നവാസിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. വീടിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ച ഗ്ലാസ് തകർത്ത് അകത്തേക്കു കയറാനുള്ള ശ്രമമാണു നടന്നത്. രണ്ടു സംഭവങ്ങളിലും കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com