ADVERTISEMENT

വടകര∙ തിരഞ്ഞെടുപ്പു ദിവസം വോട്ടുചെയ്ത ശേഷം മണ്ഡലത്തിൽ സജീവമായി സ്ഥാനാർഥികൾ. പാലക്കാട് മണപ്പുള്ളിക്കാവ് ഗവ.എൽപി സ്കൂളിൽ വോട്ടു ചെയ്ത ശേഷം പത്തരയോടെയാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര എത്തിയത്. തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്തുകളിൽ സന്ദർശനം നടത്തി.

മട്ടന്നൂർ പഴശ്ശി വെസ്റ്റ് യുപി സ്കൂളിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയും ഭർത്താവ് കെ.ഭാസ്കരനും വോട്ടു ചെയ്തത്. തുടർന്ന് കെ.കെ ശൈലജ വടകര മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തി.

വടകര കടമേരി എൽപി സ്കൂളിലാണ് എൻഡിഎ സ്ഥാനാർഥി സി.ആർ. പ്രഫുൽ കൃഷ്ണൻ വോട്ടു ചെയ്തത്. രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുമായ  പി.ടി.ഉഷ എംപി പയ്യോളി മേലടി എയ്ഡഡ് മാപ്പിള എൽപി സ്കൂളിൽ വോട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com