ADVERTISEMENT

കൊയിലാണ്ടി∙ നന്തി - ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണത്തിനിടെ വഴി തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രവൃത്തി തടഞ്ഞു. പുളിയഞ്ചേരി എംജിഎൻ നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമിക്കുന്നതിന്റെ ഭാഗമായി ബൈപാസിന് ഇരുഭാഗത്തും കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമിച്ചതോടെ ഏതാനും വീട്ടുകാരുടെ വഴി തടസ്സപ്പെട്ടിരുന്നു. ഉപയോഗിച്ചു വന്ന റോഡിന്റെ ഭാഗം ഒഴിവാക്കിയാണ് ഭിത്തി നിർമിച്ചത്.  നാട്ടുകാർക്ക് ബൈപാസിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു.

എന്നാൽ വെള്ളിയാഴ്ച ഒഴിച്ചിട്ട ഭാഗത്ത് കൂടി ഭിത്തി നിർമിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ബദൽ റോഡ് വന്ന ശേഷമേ ഭിത്തി നിർമാണം പൂർത്തിയാക്കൂ എന്ന് ദേശീയപാത അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബദൽ റോഡിനുള്ള സ്ഥലം വില കാെടുത്ത് വാങ്ങിയെങ്കിലും വൈദ്യുതി തൂൺ മാറ്റാതെ ഗതാഗതം സാധ്യമാകില്ല. പ്രതിഷേധത്തെ തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. യാത്രാ പ്രശ്നം പരിഹരിച്ച ശേഷമേ ഭിത്തി നിർമാണം നടത്തുകയുള്ളൂവെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com