ADVERTISEMENT

കുറ്റ്യാടി∙ വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡ് തകർച്ചയിൽ. റോഡിന്റെ അരിക് ഭാഗങ്ങൾ വലിയ കുഴികളായി തീർന്നതോടെ അപകടങ്ങളും പതിവായി. ഒന്നാം വളവു മുതൽ ചുങ്കക്കുറ്റി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ അരിക് ഭാഗം തകർന്നു കിടക്കുകയാണ്. ഇതുകാരണം ചരക്കു ലോറികൾക്ക് അരിക് ചേർന്ന് പോകാൻ കഴിയാത്തത് ഗതാഗത തടസ്സത്തിനും വാഹനാപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ആയിരത്തിലേറെ വാഹനങ്ങൾ ദിവസേന ചുരം റോഡ് വഴി പോകുന്നുണ്ട്. 12 വർഷം മുൻപ്‍ കെഎസ്ടിപി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഷ്കരണം നടത്തിയ റോഡിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടന്നില്ല. 

മലയോര ഹൈവേയിൽ ഉൾപ്പെടുത്തി റോഡ് വികസിപ്പിക്കുമെന്ന് പ്രഖ്യാപനം വന്നതല്ലാതെ തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്തിനു മുൻപേ റോഡ് അരിക്  കോൺക്രീറ്റ് ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com