പൊന്നങ്കോടുകുന്ന് തൃക്കൈപ്പറ്റ ക്ഷേത്രത്തിൽ പ്രതിഷ്ഠ
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്തെ ഏറ്റവും വലിയ സുബ്രഹ്മണ്യ ക്ഷേത്ര ശ്രീകോവിൽ പ്രതിഷ്ഠയ്ക്കൊരുങ്ങി. തൊണ്ടയാട് ബൈപാസിൽ സൈബർ പാർക്കിനു സമീപത്താണ് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമുള്ളതും ഏഴു നൂറ്റാണ്ടുകൾക്കു മുൻപ് മൺമറഞ്ഞതുമായ പൊന്നങ്കോടുകുന്ന് തൃക്കൈപ്പറ്റ ക്ഷേത്രം പുനർ നിർമിച്ച് പ്രതിഷ്ഠാ ചടങ്ങുകൾക്ക് സജ്ജമായിരിക്കുന്നത്.
ഇന്നു മുതൽ 23 വരെ സുബ്രഹ്മണ്യ വിഗ്രഹ പ്രതിഷ്ഠയും കലശാഭിഷേകവും നടക്കും. ഭക്തരിൽ നിന്നു സ്വരൂപിച്ച 8 കോടിയിലേറെ രൂപ ചെലവഴിച്ചാണ് ശ്രീകോവിൽ നിർമാണം പൂർത്തിയാക്കിയതെന്ന് ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.മുരളീധരനും ക്ഷേത്രം ട്രസ്റ്റി എ.കെ.പ്രശാന്തും സംഘാടക സമിതി ചെയർമാൻ അങ്കത്തിൽ അജയകുമാറും പറഞ്ഞു.
20നു നടക്കുന്ന പ്രതിഷ്‌ഠാ കർമത്തിന്റെ ഭാഗമായി 12 മുതൽ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ദേശീയ പാതാ ബൈപാസിൽ നിന്നു സൈബർ പാർക്കിന്റെ അതിരിലൂടെ കിഴക്കെനടയിൽ എത്തിച്ചേരും വിധം റോഡ് ക്ഷേത്രത്തിലേക്ക് മാത്രമായി സംസ്ഥാന സർക്കാർ നിർമിച്ചു നൽകിയിട്ടുണ