പാറമ്മൽ ബൈപാസ് സർവീസ് റോഡിൽ വെള്ളക്കെട്ട്
Mail This Article
×
രാമനാട്ടുകര ∙ നിർമാണം പൂർത്തിയാക്കാത്തതിനാൽ പാറമ്മൽ ബൈപാസ് സർവീസ് റോഡിൽ വെള്ളക്കെട്ട്. കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പാറമ്മൽ പെട്രോൾ പമ്പ് പരിസരത്ത് വെള്ളം കെട്ടിനിന്നു. യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ അപകട സാധ്യതയുണ്ട്. പാറമ്മൽ അങ്ങാടിയിലെ വെള്ളം ഒഴുകിപ്പോകാൻ സർവീസ് റോഡിനു കുറുകെയുള്ള കലുങ്ക് ശുചീകരണ പ്രവൃത്തി നടത്തേണ്ടിയിരുന്നു. ഇതാണു റോഡ് പൂർത്തീകരണം വൈകാൻ ഇടയാക്കിയത്. കലുങ്കിലെ മണ്ണും മാലിന്യവും നീക്കിയിട്ടുണ്ട്. മഴക്കാലത്തിനു മുൻപ് റോഡ് ടാറിങ് നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.