ADVERTISEMENT

കോഴിക്കോട്∙ വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വൈകിട്ടു പ്രചരിച്ച ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സർവകക്ഷിയോഗം ആകാമെന്നും എന്നാൽ, സമൂഹത്തെ ഭിന്നിപ്പിക്കുന്ന സമീപനം സ്വീകരിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ. വ്യാജ സ്ക്രീൻഷോട്ട് നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നേതാക്കന്മാരും മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സർവകക്ഷിയോഗം എന്ന് പറഞ്ഞു വരുന്നുണ്ടെങ്കിൽ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നല്ല പിള്ള ചമഞ്ഞ് മുന്നണിയെ തമ്മിലടിപ്പിച്ച് ചോര ഊറ്റാൻ വരുന്ന ആട്ടിൻ തോലിട്ട ചെന്നായയെ തിരിച്ചറിയണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘കാഫിർ പ്രയോഗത്തിന്റെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തെ മുൾമുനയിൽ നിർത്തുകയും, വടകരയിലെ ജനങ്ങളുടെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ യുവജന പ്രവർത്തകനും തിരുവള്ളൂർ പഞ്ചായത്തിലെ ആറാം വാർഡ് കൺവീനറുമായ യുഡിഎഫിന്റെ പോരാളി മുഹമ്മദ് കാസിമിന് ഒരു പങ്കുമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം വർഗീയ വിഷം ചീറ്റുന്ന വ്യാജ സ്ക്രീൻഷോട്ട് നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ നേതാക്കന്മാരും മുൻ എംഎൽഎ ഉൾപ്പെടെയുള്ളവരും പ്രതിസ്ഥാനത്തേക്ക് വരുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം ഇപ്പോൾ സർവകക്ഷിയോഗം എന്ന് പറഞ്ഞുകൊണ്ട് വടകരയുടെ പൊതു മണ്ഡലത്തിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ യുഡിഎഫ് ജാഗ്രത പാലിക്കേണ്ടതുണ്ട്. യുഡിഎഫും യുഡിഎഫിന്റെ ഘടകകക്ഷികളും ഈ വിഷയത്തിൽ അവധാനതയോടെ ഇടപെടേണ്ടതുണ്ട്’’ – അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com