ADVERTISEMENT

മലപ്പുറം ∙ കോഡൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലുള്ള കേരാമൃത് വെളിച്ചെണ്ണ ഉൽപാദന പ്ലാന്റിലെ ഗോഡൗണിൽ തീപിടിത്തം. മോട്ടറുകളും മറ്റു യന്ത്ര ഉപകരണങ്ങളും സംഭരിച്ചുവച്ച 14,500 കിലോഗ്രാം വെളിച്ചെണ്ണയും എണ്ണ സൂക്ഷിക്കുന്ന കെയ്സുകളും കത്തി നശിച്ചു. ഏകദേശം ഒരു കോടി രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം. നഷ്ടം പൂർണമായും കണക്കാക്കിയിട്ടില്ല. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് പ്ലാന്റിൽ തീപടരുന്നതു സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടത്. മലപ്പുറത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന 3 മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com