ADVERTISEMENT

അധ്യാപക ഒഴിവ്
∙ നിലമ്പൂർ അമൽ കോളജിൽ ബിവോക് സ്വാശ്രയ കോഴ്‌സുകളിൽ അധ്യാപകരെ നിയമിക്കുന്നു.   25ന് മുൻപ് www.amalcollege.ac.in എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. 9388843627.

ഗെസ്റ്റ് ലക്ചറർ
∙ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ബോട്ടണി, കംപ്യൂട്ടേഷനൽ ബയോളജി, കെമിസ്ട്രി, ഇംഗ്ലിഷ്, സുവോളജി, ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സുവോളജി, കൊമേഴ്സ്, ഇംഗ്ലിഷ്, മൈക്രോ ബയോളജി, ഒപ്റ്റോമെട്രി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, അറബിക്, ഹിന്ദി വിഷയങ്ങളിൽ സ്വാശ്രയ വിഭാഗത്തിലും ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. എയ്ഡഡ് വിഭാഗം അപേക്ഷകർ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്തവരാവണം. യോഗ്യരായവർ 26ന് അകം https://www.meskeveeyamcollege.ac.inഎന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.

നഴ്സ് പരിശീലനം
∙ ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സുമാർക്ക് ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് കെയർ നഴ്സിങ്ങിൽ പ്രവേശനത്തിന് 20ന് 11ന് അഭിമുഖം നടത്തും. 04931231550.

ചെസ് ടൂർണമെന്റ് 28ന് 
പെരിന്തൽമണ്ണ∙ ചെസ് മലപ്പുറം, അരക്കുപറമ്പ് ഫ്രൻഡ്സ് ചെസ് ഗാലറി, അരക്കുപറമ്പ് സർവീസ് ബാങ്ക് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് 28ന് രാവിലെ 9 ന് നടക്കും. അരക്കുപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഓപ്പൺ, അണ്ടർ 17, അണ്ടർ 13 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 26 ന് വൈകിട്ട് വരെ റജിസ്‌റ്റർ ചെയ്യാം. 9744882449, 9656720088.

കോഴി, കോഴിമുട്ട
∙ വളാഞ്ചേരി കഞ്ഞിപ്പുരയിലെ ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ ഗ്രാമശ്രീ കോഴിമുട്ടകളും, കൊത്തുമുട്ടകളും വിൽപന തുടങ്ങി. പ്രതിരോധ കുത്തിവയ്പ് പൂർത്തീകരിച്ച ഒന്നരമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളും ഇറച്ചി ആവശ്യത്തിനുള്ള പൂവൻ കോഴികളും വിൽപനയ്ക്കുണ്ട്. ആവശ്യക്കാർക്ക് ഫാം നേരിട്ടു കാണാനും അവസരമുണ്ടെന്ന് അസി. ഡയറക്ടർ ഡോ. സി.മധു അറിയിച്ചു. 0494 2960068.

വൈദ്യുതിമുടക്കം
∙ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ തങ്ങൾപടി, കെൽട്രോൺ ട്രാൻസ്ഫോമറിനു കീഴിലുള്ള പ്രദേശങ്ങളിൽ   വൈദ്യുതി    മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com