ADVERTISEMENT

പൊന്നാനി ∙ കാർ യാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയും പൊലീസ് വലയിൽ. കാറിൽനിന്ന് അര ലക്ഷം രൂപ തട്ടിയെടുത്ത പ്രതി ദിലീലാണ് പൊലീസ് പിടിയിലായത്. ഇയാളെയും കൊണ്ട് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. പൊന്നാനി– കുറ്റിപ്പുറം ദേശീയപാതയിൽ നരിപ്പറമ്പ് ഭാഗത്തു കഴിഞ്ഞ മാസം പതിനൊന്നിനാണ് സംഭവം. രാത്രിയിൽ ബൈക്കിൽ പെട്രോൾ കഴിഞ്ഞെന്ന വ്യാജേന കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നു.

കുറ്റിപ്പുറം സ്വദേശി നൗഫലാണ് അക്രമത്തിനിരയായത്. അക്രമം തടയാനെത്തിയ പൊന്നാനി ഇൗശ്വരമംഗലം സ്വദേശി വലിയ വളപ്പിൽ അഷ്കറിനെയും അക്രമി സംഘം മർദിച്ചു. സംഭവത്തിൽ പത്തുകണ്ടത്തിൽ രാഹുൽ രാജ്, വലിയ കുളം രാഹുൽ രാജ് എന്നിവരെ തൊട്ടുപിന്നാലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ദിലീൽ ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com