ADVERTISEMENT

നിലമ്പൂർ ∙ അട്ടപ്പാടി ഭവന പദ്ധതി തട്ടിപ്പിന് ഇരകളായ ആദിവാസികൾ പിന്തുണ തേടി രാഹുൽ ഗാന്ധി എംപിയെ കണ്ടു. 8 വർഷമായി തുടരുന്ന നിയമപോരാട്ടത്തെക്കുറിച്ച് ഭൂതിവഴി ഊരിലെ രേശി, കലാമണി, ശാന്തി, ചെല്ലി രാമകൃഷ്ണൻ എന്നിവർ വിശദീകരിച്ചു. 13.62 ലക്ഷം തട്ടിയെടുത്തിന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാന പ്രതി സിപിഐ ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ നഗരസഭാ വികസന സ്ഥിരസമിതി അധ്യക്ഷനുമായ പി.എം ബഷീറാണെന്ന് ഇവർ പറഞ്ഞു.

വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനിരാജയുടെ നിലമ്പൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ബഷീർ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുയാണെന്ന് ഇവർ ആരോപിച്ചു. എടവണ്ണയിൽ പി.കെ.ബഷീർ എംഎൽഎയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. നിവേദനം സ്വീകരിച്ച രാഹുൽ പോരാട്ടത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com