അലുമിനിയം ഷീറ്റ് കാറ്റിൽവീണു; ഹെൽമറ്റ് തല കാത്തു
Mail This Article
×
ചങ്ങരംകുളം (മലപ്പുറം) ∙ ഇരുമ്പ് ഫ്രെയിമിട്ടു നിർമിച്ച അലുമിനിയം ഷീറ്റ് തലയിൽവീണ യുവതിക്ക് ഹെൽമറ്റ് തുണയായി. ചങ്ങരംകുളം ടൗൺ ജുമാമസ്ജിദിന് എതിർവശത്തെ കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ഷീറ്റ് കാറ്റിൽ അടർന്നുവീണത്. തൊട്ടടുത്ത കടയിൽനിന്നു സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ കയറി ഹെൽമറ്റ് ഇട്ട ഉടനെയായിരുന്നു ഷീറ്റ് തലയിലേക്കു വീണത്. നാട്ടുകാർ ഓടിക്കൂടി ഷീറ്റ് മാറ്റി. യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുകളിലെ കെട്ടിടത്തിലേക്കുള്ള വഴി തടയാനായി വച്ച ഷീറ്റാണ് കാറ്റിൽ പതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.