ADVERTISEMENT

വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. ഇന്നലെ രാവിലെ 4മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ നെല്ലായയിലേക്ക് സവാള കയറ്റിവന്ന ലോറിയാണ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.ലോറിയിലുണ്ടായിരുന്ന തമിഴ്നാട് നാമക്കൽ സ്വദേശികളായ മുരുകേശൻ (52), ശരവണൻ (42) എന്നിവർക്കാണ് പരുക്കേറ്റത്.

ഇവർക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. ഇരുവരുടെയും പരുക്കുകൾ സാരമുള്ളതല്ല. അപകടം നടന്ന ഉടൻ പ്രദേശവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഹൈവേ പൊലീസും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയിൽ നിന്ന്  ഓയിൽ റോഡിൽ പരന്നൊഴുകിയതിനാൽ ഇതുവഴി വാഹനഗതാഗതം ദുഷ്കരമായി. തിരൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി റോഡ്  ശുചീകരിച്ച ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com