ADVERTISEMENT

മേലാറ്റൂർ ∙ എടപ്പറ്റ പഞ്ചായത്തിന്റെ വഴിക്കടവത്തെ ജലനിധിയുടെ കിണറ്റിൽ വിഷംകലക്കി. കണക്‌ഷനെടുത്ത ഉപഭോക്താക്കൾ കടുത്ത ദുരിതത്തിലായി. കിണറ്റിൽ മത്സ്യങ്ങൾ ചത്ത് ജലം മലിനമായി കിടക്കുകയാണ്. 295 വീടുകളിലെയും ഒരു എൽപി സ്കൂൾ, രണ്ട് അങ്കണവാടി എന്നിവയിലെ കുടിവെള്ളമാണ് മുടങ്ങിയത്. എടപ്പറ്റ പഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമമുള്ള 1,2,3 വാർഡുകളിലെ ജലവിതരണമാണ് മൂന്നു ദിവസമായി മുടങ്ങിയിരിക്കുന്നത്. ഒന്നര കിലോമീറ്ററോളം അകലെയുള്ള കരുവംപറമ്പ് ആരോഗ്യ ഉപകേന്ദ്രത്തിനു സമീപമാണ് പദ്ധതിയുടെ ജലസംഭരണി.

ദിവസവും ഒന്നര ലക്ഷം ലീറ്റർ ജലം സംഭരിച്ചാണ് മുടങ്ങാതെ ജലവിതരണമുണ്ടായിരുന്നത്. പദ്ധതി ഉപഭോക്തൃ കമ്മിറ്റി ഏറ്റെടുത്താണ് നടത്തുന്നത്. പമ്പിങ് ചെയ്യാനെത്തിയ കമ്മിറ്റി സെക്രട്ടറി പി.പി.ഇബ്രാഹീമാണ് കിണറ്റിൽ മത്സ്യങ്ങൾ ചത്തു കിടക്കുന്നത് കാണപ്പെട്ടത്. ദുർഗന്ധവും കണ്ടതോടെ പമ്പിങ് നിർത്തി വയ്ക്കുകയായിരുന്നു.

സാമൂഹിക വിരുദ്ധർ മത്സ്യം പിടിക്കാനോ കുടിവെള്ളം മുടക്കാനാണോ വിഷം കലക്കി ഹീനമായ പ്രവൃത്തി നടത്തിയെന്നാണ് ഉപഭോക്താക്കൾ ആരോപിക്കുന്നത്. പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com