ADVERTISEMENT

എടവണ്ണപ്പാറ  ∙ യുഎഇയിൽ നാശം വിതച്ച മഴയിൽ ആശ്വാസമായി മലയാളി സംഘടനകളുടെ ഇടപെടൽ. മലബാറിലെ ഒട്ടേറെ സംഘടനകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. ഫാറൂഖ് കോളജ് അലമ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ മാത്രം 400 ൽ ഏറെ സന്നദ്ധ പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നത്. 16 ന് ആണ് യുഎഇയിൽ കനത്ത മഴ പെയ്തത്.

മഴ കനത്ത് തുടങ്ങിയതോടെ മലയാളി സംഘടനകൾ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യകത മുൻകൂട്ടി കണ്ടു. 10 വാട്സാപ് ഗ്രൂപ്പുകളിൽനിന്നായി ഒരു മണിക്കൂർ കൊണ്ട് ആയിരത്തോളം സന്നദ്ധ പ്രവർത്തകർ മുന്നിട്ടിറങ്ങി. മൊബൈൽ വെളിച്ചത്തിൽ പോലും ഫ്ലാറ്റുകളിൽ ഭക്ഷണക്കിറ്റും മരുന്നും എത്തിച്ചു. 2018 ലെ പ്രളയ പാഠങ്ങളാണ് രക്ഷപ്രവർത്തനത്തിനു തുണയായതെന്ന് ഫോസ (ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ) വൈസ് പ്രസിഡന്റ് പി.കെ.ഹബീബ് പറഞ്ഞു. ഭക്ഷ്യക്കിറ്റുകൾ, ജനറിക് മരുന്ന് കിറ്റുകൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പഴങ്ങൾ, ബിസ്കറ്റ് എന്നിവ വിതരണം ചെയ്തു വരുന്നു. ആവശ്യമായ സാധനങ്ങൾ മലയാളികളായ വ്യാപാരികൾ സംഘടനകൾ തന്നെയാണ് എത്തിച്ചു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com