ADVERTISEMENT

മുംബൈ∙ കഴിഞ്ഞ സാമ്പത്തികവർഷം മുംബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 16 ശതമാനം വർധിച്ചു. 5.28 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. മുൻ സാമ്പത്തികവർഷം ഇത് 4.39 കോടിയായിരുന്നു. മുംബൈയിൽ വിമാനം ഇറങ്ങുകയും ഇവിടെ നിന്ന് യാത്ര പുറപ്പെടുകയും ചെയ്തവരെ ഉൾപ്പെടുത്തിയുള്ള കണക്കാണിത്. 2.60 കോടി ആളുകൾ വിമാനമിറങ്ങി. 2.68 കോടിപ്പേർ ഇവിടെ നിന്ന് യാത്ര പുറപ്പെട്ടു. വിമാന സർവീസുകളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com