ADVERTISEMENT

നവിമുംബൈ ∙ ഇലക്ട്രോണിക് വേസ്റ്റ് സംഭരണ പ്രചാരണവുമായി സീവുഡ്‌സ് മലയാളി സമാജം. അംഗങ്ങളിൽ നിന്ന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച്, കൃത്യമായി സംസ്കരിക്കുന്ന പദ്ധതി ലോകഭൗമദിനത്തോട് അനുബന്ധിച്ചാണ് ഒരുക്കിയത്. സമാഹരിക്കുന്ന പാഴ്‌വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്ന ഏജൻസികൾക്ക് കൈമാറും. 

പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ എന്നിവയാണ് സമാഹരിക്കുന്നത്. ലൈബ്രേറിയൻ കൂടിയായ ഗോപിനാഥൻ നമ്പ്യാരാണ് നേതൃത്വം നൽകുന്നത്. ഭൂമിക്കു വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് സെക്രട്ടറി രാജീവ് നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com