നാലാംഘട്ടത്തിൽ വോട്ടെടുപ്പ് 11 മണ്ഡലങ്ങളിൽ: 2.28 കോടി ജനങ്ങൾ ഇന്ന് ബൂത്തിലേക്ക്
Mail This Article
മുംബൈ ∙ നാലാംഘട്ടത്തിൽ ഇന്ന് 11 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. മറാഠാ പ്രക്ഷോഭം സജീവമായിരുന്ന ജൽന, ബീഡ്, മലയാളി വോട്ടർമാർ ഏറെയുളള പുണെ, മാവൽ മണ്ഡലങ്ങൾ ഇന്ന് പോളിങ് നടക്കുന്നവയിൽ ഉൾപ്പെടും. ഇന്നത്തോടെ 35 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ശേഷിക്കുന്ന 13 മണ്ഡലങ്ങളിൽ 20നാണ് പോളിങ്. മുംബൈ, താനെ, പാൽഘർ, നാസിക് മേഖലകളാണ് അവസാനഘട്ടത്തിൽ വരുന്നത്.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
നന്ദൂർബാർ, ജൽഗാവ്, റാവേർ, ജൽന, ഒൗറംഗാബാദ്, ബീഡ്, മാവൽ, പുണെ, ഷിരൂർ, അഹമ്മദ്നഗർ, ഷിർഡി
പ്രധാന സ്ഥാനാർഥികൾ
∙ കേന്ദ്ര റെയിൽവേ സഹമന്ത്രി റാവു സാഹെബ് ദൻവെ – ബിജെപി (ജൽന)
∙ മുതിർന്ന ബിജെപി നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ – ബിജെപി (ബീഡ്)
∙ നടൻ അമോൽ കോൽഹെ– എൻസിപി ശരദ് വിഭാഗം (ഷിരൂർ)
∙ മുതിർന്ന ബിജെപി നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ– ബിജെപി (അഹമ്മദ്നഗർ)
∙ ആകെ സ്ഥാനാർഥികൾ: 298
∙ ആകെ വോട്ടർമാർ: 2.28 കോടി
∙ വോട്ടെടുപ്പ്: രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
∙ ആകെ പോളിങ് ബൂത്തുകൾ: 23,284