സൽമാന്റെ വസതിക്ക് നേരെ വെടിവയ്പ്; പ്രതിയുടെ കസ്റ്റഡി മരണത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി
Mail This Article
മുംബൈ ∙ നടൻ സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിയുതിർത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിലൊരാൾ ലോക്കപ്പിലെ ശുചിമുറിയിൽ ജീവനൊടുക്കിയ കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവദിവസം ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ഫോൺ വിവരങ്ങൾ എന്നിവയും സമർപ്പിക്കണം.സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ തോക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനുജ് തപനാണ് കസ്റ്റഡിയിൽ ജീവനൊടുക്കിയത്. പ്രതിയെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തുകയും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. അതിനാൽ, കേസ് സിബിഐ അന്വേഷിക്കണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം.വെടിവയ്പുമായി ബന്ധപ്പെട്ട് ഇതിനകം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 5 പേർക്കായി അന്വേഷണം തുടരുകയാണ്.