ADVERTISEMENT

കൊല്ലം ∙ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പാലക്കാട് ജില്ലയ്ക്ക് കലോത്സവത്തിൽ  മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്കൃത കലോത്സവത്തിൽ ഒന്നാമതും അറബി കലോത്സവത്തിൽ  മൂന്നാം സ്ഥാനവും ജില്ല നേടി. കഴിഞ്ഞ തവണ 20 പോയിന്റ് വ്യത്യാസത്തിൽ വെള്ളിക്കപ്പ് നേടിയ ജില്ലയ്ക്ക് ഈ വർഷം കണ്ണൂരുമായി 14 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതാണ് ആശ്വാസം. എന്നാൽ ഈ വർഷം ഒരു ദിവസവും കണ്ണൂരും കോഴിക്കോടും ഉയർത്തിയ വെല്ലുവിളി  മറി കടക്കാൻ ജില്ലയ്ക്കു കഴിഞ്ഞില്ല.    കഴിഞ്ഞ വർഷം 5 ഇനങ്ങളിൽ ജില്ലയിൽ നിന്ന് ആരും മത്സരത്തിൽ പങ്കെടുത്തില്ലായിരുന്നു.

എന്നാൽ ഈ തവണ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം ജില്ലയ്ക്കു 3 ഇനങ്ങളിൽ മത്സരിക്കാൻ ആളുണ്ടായില്ല. ആൺകുട്ടികളുടെ കേരള നടനം, നാഗസ്വരം, വീണ എന്നീ ഇനങ്ങളാണ് തിരിച്ചടിയായത്. ജില്ലാ കലോത്സവത്തിൽ ഒന്നാമത് എത്തിയ പലരും സംസ്ഥാനത്ത് ബി, സി ഗ്രേഡുകളിലേക്കു പിന്തള്ളപ്പെട്ടു. ഈ കുട്ടികൾ ഹയർ അപ്പീൽ   നൽകിയെങ്കിലും ഇത് നിരസിച്ചതും  തിരിച്ചടിയായി. എന്നാൽ ചില ഇനങ്ങളിൽ അപ്പീലിലൂടെ മത്സരിക്കാൻ എത്തിയവർ എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. 

ജില്ലാ കലോത്സവത്തിൽ നിന്ന് അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തവർ എ ഗ്രേഡ് നേടിയാലും ഇവരുടെ പോയിന്റ്  ഓവറോൾ ചാംപ്യൻ പട്ടത്തിനു പരിഗണിക്കില്ല. ജില്ലാ കലോത്സവ വേദികളിൽ തന്നെ വിധിനിർണയത്തെക്കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഉപജില്ലാ മത്സരങ്ങൾ മുതൽ ഉയരുന്ന ഇത്തരം ആരോപണങ്ങൾ വരും വർഷങ്ങളിലെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന കലോത്സവങ്ങളിൽ ജില്ല വീണ്ടും പിന്നിലാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com