ADVERTISEMENT

മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സ്
ശ്രീകൃഷ്ണപുരം ∙ തോട്ടര ഐആർഡിസി ചാരിറ്റബിൾ സൊസൈറ്റിയിൽ സൗജന്യ മൊബൈൽ ഫോൺ റിപ്പയർ, ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ പരിശീലനം ആരംഭിക്കുന്നു. വിവരങ്ങൾക്ക്: 9446013676.

സൗജന്യ പരിശീലനം
വാളയാർ ∙ അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി  കേരള എൻജിനീയറിങ് എൻട്രൻസിനും നീറ്റ് പരീക്ഷയ്ക്കും സൗജന്യ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. നീറ്റ് പരീക്ഷ പരിശീലനം ഓൺലൈനായും കേരള എൻജിനീയറിങ് എൻട്രൻസ് പരിശീലനം ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ ക്ലാസുകളായും 22ന് ആരംഭിക്കും. ചിറ്റൂരിൽ നിന്നും പാലക്കാടു നിന്നും സൗജന്യ ബസ് സൗകര്യം ഉണ്ടായിരിക്കും. പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്ന പ്ലസ്ടു കഴിഞ്ഞവർക്കും ഈ വർഷം പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കാം https://tinyurl.com/NEET-KEAM-COACHING. 
ഫോൺ: 9496000133.

ഫുട്ബോൾ സിലക്‌ഷൻ 
പാലക്കാട് ∙ പിഎസ്എഫ്സി ഫുട്ബോൾ സ്കൂൾ സമ്മർ ക്യാംപിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് ഇന്നും നാളെയും വൈകിട്ട് 4നു നൂറണി ടർഫിൽ നടക്കും. 7–17 പ്രായപരിധിയിലുള്ള ആൺ, പെൺ കുട്ടികൾക്കു പങ്കെടുക്കാം. താൽപര്യമുള്ളവർ‍ ഫുട്ബോൾ കിറ്റും വയസ്സു തെളിയിക്കുന്ന രേഖയുമായി എത്തണം. 9495707767, 9895089131.

ശിൽപശാല 18ന്
പാലക്കാട് ∙ ലോക വെറ്ററിനറി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും ലീഡ് കോളജ് ഓഫ് മാനേജ്മെന്റും സംയുക്തമായി യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല നടത്തുന്നു. 18നു ധോണി ലീഡ് കോളജിൽ നടക്കുന്ന പരിപാടിയിൽ  മൃഗസംരക്ഷണ മേഖലയെക്കുറിച്ചും ഓമന–വന്യ മൃഗങ്ങളെക്കുറിച്ചും അറിയാനും വെറ്ററിനറി ഡോക്ടർമാരുമായി സംശയ നിവാരണത്തിനും വേദിയൊരുക്കും. പങ്കെടുക്കാൻ ഫോൺ: 94464 32032, 80864 00852.

മുണ്ടിയൻകാവ് വിഷുവേല 15ന്
കോട്ടായി∙ മുണ്ടിയൻകാവ് വിഷുവേല ഉത്സവം 15ന് ആഘോഷിക്കും. രാവിലെ 5നു പ്രത്യേക പൂജ, 6ന് ഊട്ടുപൂജ, 11നു പ്രസാദ വിതരണം, ഉച്ചയ്ക്കു 12നു മുള എഴുന്നള്ളിപ്പ്, 12.30നു മുള കൂറയിടൽ, വൈകിട്ട് നാലിനു ശിങ്കാരിമേളം, നെയ്യാണ്ടിമേളം, വണ്ടിവേഷങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ ദേശവേലകളുടെ‍ എഴുന്നള്ളിപ്പ്, രാത്രി 8 മുതൽ വേല കാവുകയറ്റം. തുടർന്നു കരിമരുന്നു പ്രയോഗം. 16നു വൈകിട്ട് 7നു മുണ്ടിയൻകാവ് ദേശത്തിന്റെ ഗാനമേള.

കണ്യാർകളി നാളെ തുടങ്ങും
കോട്ടായി∙ പുളിനെല്ലി ഇരട്ടക്കുളങ്ങര അഞ്ചുമൂർത്തി ക്ഷേത്രത്തിൽ വിഷുവേലയോടനുബന്ധിച്ചു ദേശത്തിന്റെ കണ്യാർകളി നാളെ വൈകിട്ട് ആരംഭിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്യാർ 18നു സമാപിക്കും. രാത്രി നടക്കുന്ന വട്ടംകളിക്കു ശേഷം വിവിധ വേഷങ്ങൾ അവതരിപ്പിക്കും.

ഹജ് ക്യാംപ് നാളെ 
കൊപ്പം ∙ ദാറുൽ അഥ്‌ഫാലിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന ഹജ് ക്യാംപ് നാളെ  നടത്തും. രാവിലെ ഒന്‍പതിന്  ദാറുൽ അഥ്ഫാൽ ഓഡിറ്റോറിയത്തിൽ കെ.എസ്.ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം ഉദ്ഘാടനം ചെയ്യും. സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജിനു പോകുന്ന ഹാജിമാർക്കു പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രത്യേക നമസ്കാരം
പട്ടാമ്പി ∙ രൂക്ഷമായ വരൾച്ചയും ശുദ്ധജല ക്ഷാമവും കാരണം പ്രയാസം അനുഭവിക്കുമ്പോൾ നടത്തേണ്ട സ്വലാത്തുൽ ഇസ്തിസ്ഖാഅ്  അഥവാ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം 16ന് രാവിലെ 7ന് കരിങ്ങനാട് സലഫിയ്യ ഗ്രൗണ്ടിൽ നടക്കുമെന്ന് ജം ഇയ്യത്തുസലഫിയ്യീൻ ചാരിറ്റബിൾ സൊസൈറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com