പാലക്കാട് ജില്ലയിൽ ഇന്ന് (16-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
നേത്ര പരിശോധന ക്യാംപ് നടത്തി
വിളയൂർ ∙ വള്ളിയത്ത് യങ് ബോയ്സ് ക്ലബ്ബും പട്ടാമ്പി അഹല്യ കണ്ണാശുപത്രിയും ചേര്‍ന്ന് നേത്ര പരിശോധന ക്യാംപും പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലെ ബ്ലഡ് ബാങ്കും ചേര്‍ന്നു രക്തദാന, രക്ത ഗ്രൂപ്പ് നിർണയ ക്യാംപും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ടി.പി.റാഫി, സെക്രട്ടറി കെ.കുഞ്ഞുമുഹമ്മദ് നേതൃത്വം നല്‍കി.
ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
കൂറ്റനാട് ∙ ചാലിശ്ശേരിയിൽ തുടങ്ങിയ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എം.അഹമ്മദുണ്ണി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത് എന്നിവർ പതാക ഉയർത്തി. ചെയർമാൻ വി.വി.ബാലകൃഷ്ണൻ അധ്യക്ഷനായി. ഘോഷയാത്ര, മെഗാ തിരുവാതിരക്കളി എന്നിവയും ഉണ്ടായി. ഉദ്ഘാടന മത്സരത്തിൽ കെഎംജി മാവൂരും ശാസ്ത്ര മെഡിക്കൽസും തമ്മിൽ ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ടിൽ ശാസ്ത്ര മെഡിക്കൽസ് വിജയിച്ചു.