ADVERTISEMENT

കാലാവസ്ഥ
സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വൈദ്യുതി മുടക്കം
കടമ്പഴിപ്പുറം ∙ വൈദ്യുത ലൈനിലേക്കുള്ള മരച്ചില്ലകൾ നീക്കം ചെയ്യുന്ന പണികൾ നടക്കുന്നതിനാൽ ഇരട്ട പള്ളിയാൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഹൈസ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.

 ചൂട് ഇന്നലെ
പ്രദേശം– കൂടിയ താപനില – കുറഞ്ഞ താപനില (ഡിഗ്രി സെൽഷ്യസിൽ) – ആർദ്രത
∙ പട്ടാമ്പി: 39.2– 24.4– 91
∙ മലമ്പുഴ: 39.5– 28.2– 37
∙ മുണ്ടൂർ ഐആർടിസി: 40.6– 24.4– 43

കടമ്പഴിപ്പുറത്ത്  നീന്തൽ കോച്ചിങ് ക്യാംപ് തുടങ്ങി
കടമ്പഴിപ്പുറം ∙ കടമ്പഴിപ്പുറം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നീന്തൽ കോച്ചിങ് ക്യാംപ് തുടങ്ങി. ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറി കെ.നാരായണൻ നിർവഹിച്ചു. നീന്തൽ കോച്ചുമാരായ ജനാർദനൻ, ഗോപാലകൃഷ്ണൻ, ക്ലബ് ഭാരവാഹികളായ എ.മോഹനകൃഷ്ണൻ ഇ.കെ. ചന്ദ്രമോഹൻ, കെ.പി.ബാലകൃഷ്ണൻ, സരള വത്സകുമാർ, ജയദേവ ഗുപ്തൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.  മേയ് 4 ന് സമാപിക്കും.

ചെമ്പൈ  സംഗീത ക്ലാസ് ഇന്നു തുടങ്ങും
കോട്ടായി ∙ ചെമ്പൈ ഗ്രാമം ചെമ്പൈ വിദ്യാപീഠം നടത്തി വരുന്ന കർണാടക സംഗീത ക്ലാസിന്റെ ഈ വർഷത്തെ ബാച്ചിലേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കും. രാവിലെ 9.30നു ചെമ്പൈ ഭവനത്തിൽ നേരിട്ടെത്തണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com