ADVERTISEMENT

പാലക്കാട് ∙ വേനൽ കടുത്തതോടെ സംസ്ഥാനത്തെ ക്ഷീരോൽപാദനത്തിൽ വൻ കുറവ്. മുൻ വർഷങ്ങളിൽ 14–15 ലക്ഷം ലീറ്റർ പ്രതിദിന ഉൽപാദനം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് 12.5 ലക്ഷം ലീറ്ററാണ്. ഡിമാൻഡ് 17 ലക്ഷം ലീറ്ററാണ്.  നാലു ലക്ഷത്തോളം ലീറ്ററിന്റെ കുറവു നികത്താൻ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നു ടാങ്കറിൽ പാലെത്തിക്കുകയാണ്. വേനൽ തുടർന്നാൽ ഇനിയും പ്രതിസന്ധിയിലാകുമെന്നു മിൽമ മുന്നറിയിപ്പു നൽകുന്നു. തിരുവനന്തപുരം മേഖലാ യൂണിയനിൽ പ്രതിദിനം 20 ശതമാനത്തിന്റെയും എറണാകു‌ളം മേഖലാ യൂണിയനിൽ 18 ശതമാനത്തിന്റെയും മലബാർ മേഖലാ യൂണിയനിൽ 3 ശതമാനത്തിന്റെയും പ്രതിദിന ഉൽപാദനക്കുറവുണ്ട്.

സാധാരണഗതിയിൽ മറ്റു മേഖലാ യൂണിയനുകളുടെ കുറവു മലബാറിലെ ഉൽപാദനം കൊണ്ടു മറികടക്കുമെങ്കിലും ഇത്തവണ അവിടെയും ക്ഷീണമാണ്. പാലിനു ക്ഷാമം വരുമ്പോഴും ആവശ്യം വർധിക്കുകയാണ്.  റമസാൻ സീസണിൽ നല്ല വിറ്റുവരവായിരുന്നു. വിഷുദിനത്തിൽ 40 ലക്ഷത്തോളം ലീറ്റർ പാലാണു വിറ്റത്. ചായയെക്കാൾ കൂടുതൽ ശീതളപാനീയ വിപണിയിലാണു പാലിനു ചെലവ്. മറ്റു വിളകൾക്കു മോശമല്ലാത്ത വില ലഭിക്കുന്നതോടെ പലരും ക്ഷീരമേഖല ഉപേക്ഷിച്ചതാണ് ഉൽപാദനക്കുറവിന്റെ കാരണം. തീറ്റച്ചെലവു താങ്ങാനാകാത്തതു മൂലം ഫാമുകൾ പലതും പൂട്ടി. പശുക്കളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com