ADVERTISEMENT

പാലക്കാട് ∙ വേനൽച്ചൂടിന്റെ കാഠിന്യം അതിജീവിച്ച് ഒന്നര മാസത്തോളം നീണ്ട തിരഞ്ഞെടുപ്പു പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിട്ടും പ്രചാരണത്തിന്റെ ആവേശം ഒട്ടും കുറയാതിരിക്കാൻ മുന്നണികൾ മത്സരിച്ചു. വിവാദങ്ങളില്ലാതെ ശാന്തമായ പ്രചാരണമായിരുന്നു പാലക്കാടും ആലത്തൂരും. പരസ്പരം മുറിവേൽക്കുന്ന വാക്കുകൾ ഉപയോഗിക്കാതിരിക്കാൻ സ്ഥാനാർഥികളും നേതാക്കളും നന്നേ ശ്രമിച്ചു. ഇന്നു നടക്കുന്ന കലാശക്കൊട്ട് കളറാക്കാനുള്ള ഒരുക്കത്തിലാണു മുന്നണികൾ.

സമാധാനപരമായ നടത്തിപ്പിനു ജില്ലാ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. പൊലീസും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണമുണ്ടാക്കുന്ന നാസിക് ഡോൾ, ഡിജെ എന്നിവ നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വൈകിട്ട് 6നു കലാശക്കൊട്ട് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. നാളെ നിശ്ശബ്ദ പ്രചാരണം. വിദേശത്തുള്ളവരെയും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരെയും നാട്ടിലെത്തിച്ചു വോട്ട് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും കൂടുതലായും നാളെ നടത്തുകയെന്നും മുന്നണി നേതാക്കൾ പറഞ്ഞു. 

മുന്നണികളുടെ കലാശക്കൊട്ട് പാലക്കാട് ലോക്സഭാ മണ്ഡലം
∙ യുഡിഎഫ്: വൈകിട്ട് 3നു ഒലവക്കോട് ജംക്‌ഷനിൽ നിന്നു റോഡ് ഷോയോടെ ആരംഭിക്കും. ജൈനിമേട്, ഗവ.വിക്ടോറിയ കോളജ്, ചുണ്ണാമ്പുത്തറ, ശകുന്തള ജംക്‌ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, കോട്ടമൈതാനം, കുന്നത്തൂർമേട് വഴി വൈകിട്ട് അഞ്ചരയോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കും. 

∙ എൽഡിഎഫ്: പാലക്കാട് ഗവ.വിക്ടോറിയ കോളജിനു മുന്നിൽ നിന്നു വൈകിട്ട് 5നു റോഡ് ഷോയോടെ ആരംഭിക്കും. താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫിസ് വഴി സുൽത്താൻപേട്ട ജംക്‌ഷൻ വഴി ആറോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കും. 

∙ എൻഡിഎ: ഉച്ചയ്ക്ക് രണ്ടിനു ബിജെപി ജില്ലാ ഓഫിസിൽ നിന്ന് ആരംഭിച്ച് മോയൻസ് സ്കൂൾ, മേൽപാലത്തിലൂടെ ശകുന്തള ജംക്‌ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, റോബിൻസൺ റോഡ്, അഞ്ചു വിളക്ക്, കുന്നത്തൂർമേട്, കൽമണ്ഡപം വഴി വൈകിട്ട് അഞ്ചോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിക്കും

ആലത്തൂർ ലോക്സഭാ മണ്ഡലം
യുഡിഎഫ്: ഉച്ചയ്ക്കു രണ്ടിനു ചിറ്റൂരിൽ നിന്നു റോഡ് ഷോയോടെ തുടങ്ങി കൊഴിഞ്ഞാമ്പാറ, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ വഴി വൈകിട്ട് 5.30നു വടക്കഞ്ചേരിയിൽ സമാപിക്കും. 

എൽഡിഎഫ്: രാവിലെ 10നു ചിറ്റൂർ സിവിൽ സ്റ്റേഷനു സമീപത്ത് ആരംഭിച്ചു കൊല്ലങ്കോട്, പുതുനഗരം, നെന്മാറ, മുടപ്പല്ലൂർ വഴി വൈകിട്ട് 4നു തൃശൂരിലെ വടക്കാഞ്ചേരിയിൽ സമാപിക്കും.

എൻഡിഎ: വൈകിട്ടു മൂന്നിനു കൊഴിഞ്ഞാമ്പാറയിൽ ആരംഭിച്ച് അണിക്കോട് വഴി 5നു ചിറ്റൂർ ജംക്‌ഷനിൽ സമാപിക്കും. എല്ലാ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ഒരുക്കിയിട്ടുണ്ടെന്നു നേതാക്കൾ അറിയിച്ചു.

ഇന്നു ഗതാഗത നിയന്ത്രണം 
∙ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നു വരുന്ന ബസുകൾ ഒലവക്കോട് ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിച്ച് മടങ്ങണം. മറ്റു വാഹനങ്ങൾ പുതിയപാലം, ശേഖരിപുരം, മണലി ബൈപാസ് വഴി പോകണം.
∙ കോയമ്പത്തൂർ ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ചന്ദ്രനഗറിൽ നിന്നു ദേശീയപാത വഴി കാഴ്ചപറമ്പ്, തോട്ടിങ്കൽ വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ ഇതേ വഴി പോകണം.
∙ കൊടുവായൂർ, കണ്ണനൂർ ഭാഗത്തു നിന്നുള്ള എല്ലാ ബസുകളും പാലാട്ട് ജംക്‌ഷൻ വഴി സിവിൽ സ്റ്റേഷനു മുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ച് ഇതേ വഴി മടങ്ങണം.
∙ കൊടുമ്പ്, ചിറ്റൂർ, തൃശൂർ ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ മണപ്പുള്ളിക്കാവ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ആ വഴി മടങ്ങണം.
∙ കൊടുമ്പ്, ചിറ്റൂർ, തൃശൂർ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ കാഴ്ചപ്പറമ്പ്, തോട്ടിങ്കൽ വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തണം
∙ ഒറ്റപ്പാലം, കോട്ടായി ഭാഗത്തു നിന്നുള്ള ബസുകൾ മേഴ്സി ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി മടങ്ങണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com