ADVERTISEMENT

പത്തനംതിട്ട ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വ്യാപക രീതിയിൽ കള്ളവോട്ട് ചെയ്യാൻ എൽഡിഎഫ് വ്യാജ കാർഡുകൾ നിർമിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ്. ഇതു സംബന്ധിച്ചു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ജില്ലാ വരണാധികാരിക്ക് പരാതി നൽകി. സ്ഥലത്തില്ലാത്തവരുടെയും രോഗബാധിതരായി കിടക്കുന്ന ആളുകളുടെയും പേരിൽ വ്യാജ തിരിച്ചറിയിൽ കാർഡുകൾ നിർമിക്കുന്നുവെന്നാണ് ആരോപണം. ജില്ലയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ നടന്നിട്ടുള്ള സഹകരണ സംഘം തിരഞ്ഞെടുപ്പുകളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ കള്ളവോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.

കള്ളവോട്ടിന് വ്യാജ കാർഡുകൾ നിർമിക്കാൻ എൽഡിഎഫ് ഗൂഢാലോചന: കോൺഗ്രസ്; ജില്ലാ വരണാധികാരിക്കു പരാതി നൽകി
പത്തനംതിട്ട∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാനായി എൽഡിഎഫ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിക്കാൻ ഗൂഢാലോചന നടത്തുന്നതായി കോൺഗ്രസ്. ഇതു സംബന്ധിച്ചു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ജില്ലാ വരണാധികാരിക്കു പരാതി നൽകി. സ്ഥലത്തില്ലാത്തവരുടെയും കിടപ്പുരോഗികളുടെയും പേരിൽ വ്യാജ കാർഡുകൾ നിർമിക്കുന്നെന്നാണ് ആക്ഷേപം. വോട്ടർ പട്ടികയിൽ പേരുള്ള, സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും ലിസ്റ്റ് ബിഎൽഒമാർ വഴി നേരത്തെ സമാഹരിക്കണമെന്നും മുഴുവൻ പട്ടികകളും ജില്ലാ വരണാധികാരിയുടെ പക്കൽ ഉണ്ടാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലയിൽ 5 വർഷത്തിനിടെ നടന്ന സഹകരണ സംഘം തിരഞ്ഞെടുപ്പുകളിൽ ഹൈക്കോടതി ഉത്തരവുകൾ ഉണ്ടായിട്ടും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. സമാന രീതിയിൽ കള്ളവോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ്. സിപിഎമ്മിന്റെ കള്ളവോട്ട് സംഘത്തെ എത്തിച്ചു വോട്ട് ചെയ്യാനുള്ള ഗൂഢാലോചന പത്തനംതിട്ടയിലെ ഹോട്ടൽ കേന്ദ്രീകരിച്ചു നടന്നതായി സിപിഎം കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. എതിർ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകരും ജില്ലാ വരണാധികാരിയും നടപടി സ്വീകരിക്കുന്നില്ലെന്നും സതീഷ് കൊച്ചുപറമ്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും പറഞ്ഞു. പ്രചാരണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ ആന്റോ ആന്റണിക്ക് അനുകൂല തരംഗമാണു മണ്ഡലത്തിലുടനീളം കാണുന്നതെന്നും ഒരു ലക്ഷത്തിലധികം വോട്ടിന് ആന്റോ ജയിക്കുമെന്നും ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം,ജോൺസൺ വിളവിനാൽ,ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com