ADVERTISEMENT

റാന്നി ∙ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് കടമെടുത്ത ഒരു ലക്ഷം കോടി രൂപ എന്തിനു ചെലവഴിച്ചെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി.സി.ജോർജ് ആവശ്യപ്പെട്ടു. എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇട്ടിയപ്പാറയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇതുവരെയുള്ള കടം 5.5 ലക്ഷം കോടി രൂപയാണ്. ഇതിൽ ഒരു ലക്ഷം കോടിയും 5 വർഷത്തെ കടമാണ്. ഇദ്ദേഹത്തെയാണ് മികച്ച ധനമന്ത്രിയെന്നു വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. 20 മണ്ഡലങ്ങളിലും ശക്തമായ മത്സരമാണു നടക്കുന്നത്. ഇതു മാത്രം പോരാ. കേരളത്തിന്റെ ഭരണം നേടിയെടുക്കണം. അതിനു വിശ്രമമില്ലാതെ പണിയെടുക്കണമെന്ന് അദ്ദേഹം പ്രവർത്തകരോടു പറഞ്ഞു. ഭരണം ലഭിച്ചാൽ കേരളത്തിൽ മറ്റു രാജ്യങ്ങളിൽ പോയിട്ടുള്ള യുവാക്കളെ തിരികെയെത്തിച്ചു ജോലി നൽകാനാകും. മറ്റു രാജ്യങ്ങളിൽ പോയിട്ടുള്ള യുവാക്കൾ നരകയാതന അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സതീഷ് കരികുളം അധ്യക്ഷനായി. പി.വി.അനോജ്കുമാർ, ബിന്ദു പ്രകാശ്, സന്തോഷ്കുമാർ, അരുൺ അനിരുദ്ധൻ, സ്മിത സുരേഷ്, രാജി വിജയകുമാർ, മഞ്ജു നായർ, മുരളീധരൻ നായർ, ഡോളി ജോൺ, ദീപു പൈതൃക, വിനോദ്, എം.കെ.രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

അത്തിക്കയത്തു നടന്ന യോഗത്തിലും പി.സി.ജോർജ് പ്രസംഗിച്ചു. പി.കെ.കമലാസനൻ അധ്യക്ഷനായി. ബിന്ദു പ്രകാശ്, അരുൺ അനിരുദ്ധൻ, സ്മിത സുരേഷ്, സുജൻ അട്ടത്തോട്, സിബി മന്ദിരം, പ്രസാദ്, അനിൽകുമാർ, രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com