ADVERTISEMENT

അടൂർ ∙ പ്രായം 82ൽ എത്തിയ അടൂർ അത്തിമൂട്ടിൽ മാത്യു നൈനാനും 81 ആയ ഭാര്യ ലീലാ മാത്യുവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ടൗൺ ഗവ. എൽപി സ്കൂളിലെ 87–ാം ബൂത്തിൽ കന്നി വോട്ടു ചെയ്തതിന്റെ സന്തോഷത്തിലാണ്. ഈ ബൂത്തിലെ ആദ്യത്തെ വോട്ടും ഇവരുടേതായിരുന്നു. ഇന്നലെ രാവിലെ 7ന് തന്നെ വോട്ടു ചെയ്തു.

21–ാം വയസ്സിൽ നാട്ടിൽനിന്ന് മുംബൈയിൽ എത്തിയ മാത്യു ലീലയെ വിവാഹം ചെയ്തതും മുംബൈയിൽ വച്ചായിരുന്നു. പിന്നീട് മസ്കത്തിലായിരുന്നു ഇവരുടെ ജീവിതം. ഇതിനാൽ വോട്ടു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മുംബൈയിലും മസ്കത്തിലും വോട്ടു ചെയ്തിട്ടുമില്ല. ഇടയ്ക്കു നാട്ടിൽ വന്നെങ്കിലും അന്നൊന്നും തിരഞ്ഞെടുപ്പ് സമയമായിരുന്നില്ല. 3 വർഷം മുൻപാണ് ഇവർ സ്ഥിരമായി നാട്ടിൽ താമസമായത്. ഇതിനുശേഷം വന്ന തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. 

ഈ തിരഞ്ഞെടുപ്പിൽ എന്തായാലും വോട്ടു ചെയ്യണമെന്ന് ഈ ദമ്പതികൾ മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ ഒരു മാസം മുൻപാണ് ഇരുവരും തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി ഇന്നലെ കന്നി വോട്ടു ചെയ്തത്. പോളിങ് ബൂത്ത് കാണുന്നത് ആദ്യമായിട്ടാണെന്നും ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മാത്യുവും ലീലയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com