ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ ഒരുമ, മതനിരപേക്ഷത, ശാസ്ത്രചിന്ത എന്നിവയെ പിന്നോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ടെന്നും അവ മുളയിലേ നുള്ളിയാലേ സ്വാതന്ത്ര്യം കൂടുതൽ അർഥപൂർണമാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ്  ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യം ഏതെങ്കിലും വിഭാഗത്തിനു മാത്രമായി ചുരുക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി. വർക്കല എഎസ്പി ബി.വി.വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ സായുധ സേനകളുടെയും മറ്റു യൂണിഫോം സേനകളുടെയും പരേഡ് നടന്നു.

സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ സ്വാതന്ത്ര്യ ദിനത്തിൽ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പതാക ഉയർത്തുന്നു. എം.വിജയകുമാർ, എ.കെ.ബാലൻ തുടങ്ങിയവർ സമീപം

രാഷ്ട്രപതിയുടെ പൊലീസ്, ഫയർ സർവീസ്, കറക്‌ഷനൽ സർവീസ് മെഡലുകളും ഉത്തം ജീവൻ രക്ഷാ പതക്, ജീവൻ രക്ഷാ പതക് എന്നിവ നേടിയവർക്കുള്ള  മെഡലുകളും മുഖ്യമന്ത്രി സമ്മാനിച്ചു. പരേഡിൽ മികവു കാട്ടിയവർക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സ്‌കൂൾ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ക് ദർവേഷ് സാഹെബ് തുടങ്ങിയവർ പങ്കെടുത്തു.

കെപിസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പതാക ഉയർത്തുന്നു. ‌ പന്തളം സുധാകരൻ, മണക്കാട് സുരേഷ്, വർക്കല കഹാർ, ജി.സുബോധൻ, എൻ.ശക്തൻ, പാലോട് രവി, എം.എം.ഹസൻ, അടൂർ പ്രകാശ്, ജി.എസ്.ബാബു തുടങ്ങിയവർ സമീപം. ചിത്രം: ∙മനോരമ

വർഗീയവെറുപ്പിന്റെ രാഷ്ട്രീയത്തെ രാജ്യം ചെറുക്കും: കെ.സുധാകരൻ

തിരുവനന്തപുരം∙ വർഗീയശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ രാജ്യം ചെറുത്തു തോൽപിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിരായുധ പോരാട്ടത്തിലൂടെ മഹാത്മാഗാന്ധിയും കോൺഗ്രസും നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം  ഇല്ലായ്മ ചെയ്യുകയാണെന്നും സുധാകരൻ പറഞ്ഞു.  കെപിസിസി ആസ്ഥാനത്ത് സേവാദൾ വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയപതാകയുയർത്തി.യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, ജി.എസ്.ബാബു, ജി.സുബോധൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, അടൂർ പ്രകാശ് എംപി, ചെറിയാൻ ഫിലിപ്പ്, വർക്കല കഹാർ, എം.എ.വാഹിദ്, കെ.മോഹൻകുമാർ, പന്തളം സുധാകരൻ, മണക്കാട് സുരേഷ്, രഘുചന്ദ്രബാൽ, രമേശൻ കരുവാച്ചേരി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com