ADVERTISEMENT

കാട്ടാക്കട∙ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എൻഡിഎ സമ്മേളനവേദിയായ ക്രിസ്ത്യൻ കോളജിനു സമീപം സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിനു മുൻ‍പിൽ മണിപ്പൂരിലെയും ഗുജറാത്തിലെയും അക്രമങ്ങൾ ഓർമിപ്പിച്ച കൂറ്റൻ ബോർഡുമായി സിപിഎം. ‘പ്രധാന മന്ത്രിക്കു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടെ സ്ഥാപിച്ച ബോർഡിൽ മലയാളത്തിലും ഹിന്ദിയിലും, മണിപ്പൂരിലെയും ഗുജറാത്തിലെയും അക്രമങ്ങൾ, കായിക താരങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമം എന്നിവ പരാമർശിച്ചിരുന്നു. 

ഇവിടെ കൂടുതൽ പൊലീസിനെ നിയോഗിച്ചു ശ്രദ്ധ മാറ്റാനാണു സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. പാർട്ടി ഓഫിസിനുള്ളിൽ ബോർഡ് സ്ഥാപിച്ചതിനാൽ നീക്കം ചെയ്യാനും കഴിഞ്ഞില്ല. മുൻപു സോണിയാ ഗാന്ധി നെയ്യാർഡാമിലേക്കു പോകാൻ കോളജ് മൈതാനിയിൽ ഇറങ്ങിയിരുന്നു. അന്നു പാർട്ടി ഓഫിസിനു മുൻപിൽ സോളർ കേസുമായി ബന്ധപ്പെട്ട ബോർഡ് ഇറ്റാലിയൻ ഭാഷയിൽ എഴുതി സിപിഎം സ്ഥാപിച്ചിരുന്നു.

അന്ന് രാജീവ് ഗാന്ധി; ഇന്നലെ നരേന്ദ്ര മോദി
കാട്ടാക്കട ∙ പതിറ്റാണ്ടുക്കൾക്കിപ്പുറം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടുമൊരു പ്രധാനമന്ത്രി കൂടി കാട്ടാക്കടയിലെത്തി. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി രാജീവ് ഗാന്ധി എത്തിയിരുന്നു. പി.വിജയദാസിന്റെ പ്രചാരണത്തിനായാണ് അന്നു രാജീവ് ഗാന്ധി ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com