ADVERTISEMENT

ഇന്ന് 
∙സംസ്ഥാനത്ത് കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

വൈദ്യുതി  മുടങ്ങും
കല്ലമ്പലം∙ഇലക്ട്രിക് സെക്‌ഷൻ പരിധിയിൽ വരുന്ന കിളിമാനൂർ,കല്ലമ്പലം 33 കെവി ലൈനിൽ പണികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ഭാഗികമായി വൈദ്യുതി മുടങ്ങും.

തുല്യതാ  പരീക്ഷ
വെള്ളറട∙ പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനുമായി സഹകരിച്ച് നടത്തുന്ന പത്താം ക്ലാസ് , ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകളുടെ റജിസ്ട്രേഷൻ പെരുങ്കടവിള ബ്ലോക്കിൽ ആരംഭിച്ചു. വിവരങ്ങൾക്ക്:8137953301

കരിയർ ഗൈഡൻസ്  ക്ലാസ് 
വർക്കല∙ ശിവഗിരി സംരക്ഷണ സംഘവും സാരഥി സെന്റർ ഫോർ എക്സലൻസും ചേർന്ന് കരിയർ ഗൈഡൻസ് ആൻഡ് അവയർനസ് പ്രോഗ്രാം സംഘടിപ്പിക്കും. 21നു രാവിലെ 9 മുതൽ 4 വരെ ശിവഗിരി വട്ടപ്ലാമൂട് വിശ്വാസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഫോൺ: 8921032062.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com